പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയത്തിന്റെ ടീസർ പുറത്തിറങ്ങി. കല്യാണി പ്രിയദർശനും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. മോഹൻലാലാണ് ടീസർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ടീസറിൽ പ്രണവിനൊപ്പം കല്യാണിയേയും കാണാം. നേരത്തെ പുറത്തിറങ്ങിയ ദർശന എന്ന് തുടങ്ങുന്ന ഗാനം വൈറലായിരുന്നു. 12 മില്യൺ കാഴ്‌ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യുട്യൂബ് ട്രെൻഡിങ്ങിൽ തുടരുകയാണ്.
സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സിനിമയുടെ സംവിധാനം കൂടാതെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.
യുവ നടിമാരായ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും മുൻനിരയിലുണ്ട്. ഹൃദയം തീയേറ്ററിലായിരിക്കും റിലീസ് ചെയ്യുക എന്ന് നിർമ്മാതാവ് വൈശാഖ് സുബ്രഹ്മണ്യം നേരത്തെ വ്യകതമാക്കിയിരുന്നു.
















Comments