പാലക്കാട്: മമ്പറത്ത് ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിലൊരാളുടെ രേഖാചിത്രം ഇന്ന് പുറത്തുവിട്ടേക്കും. ദൃക്‌സാക്ഷിയും സഞ്ജിത്തിന്റെ ഭാര്യയുമായ അർഷിക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്.
സംഭവം നടന്ന് രണ്ടുദിവസമായിട്ടും പ്രതികളെ സംബന്ധിച്ച് സൂചനലഭിക്കാത്ത സാഹചര്യത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. ഇന്നലെ ഉത്തരമേഖലാ ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം അന്വേഷണപുരോഗതി വിലയിരുത്തിയശേഷമാണ് രേഖാചിത്രം തയ്യാറാക്കാൻ തീരുമാനിച്ചത്. മറ്റുസാക്ഷികളുണ്ടോയെന്ന് പരിശോധിച്ചശേഷം അവരുടെകൂടി ഉറപ്പിന്റെ അടിസ്ഥാനത്തിൽ രേഖാചിത്രം പുറത്തുവിടാനാണ് തീരുമാനം.
തിങ്കളാഴ്‌ച്ച ഒൻപത് മണിയോടെയാണ് സഞ്ജിത്ത് ഭാര്യയുടെ മുന്നിൽവെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ എസ്ഡിപിഐ സംഘം സഞ്ജിത്തിനെ വെട്ടുകയായിരുന്നു. അഞ്ച് പേർ കാറിലുണ്ടായിരുന്നതായാണ് അർഷിക പോലീസിന് മൊഴി നൽകിയത്.
















Comments