ബംഗളൂരു: ഇന്ത്യ-അമേരിക്ക വ്യാപാര പങ്കാളിത്തം സർവ്വകാല നേട്ടത്തിലേക്ക്. കൊറോണ കാലത്തെ പ്രതിസന്ധികൾ പരിഹരിച്ചുകൊണ്ട് മുന്നേറുന്ന ഇന്ത്യക്കൊപ്പം അമേരിക്കയുടെ വ്യാപാരവും വർദ്ധിച്ചതിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. അമേരിക്കയുടെ കോൺസുലേറ്റ് ജനറൽ ജൂഡിത്ത് റാവിനാണ് വ്യാപാരരംഗത്തെ മുന്നേറ്റത്തെ സൂചിപ്പിച്ചത്. നരേന്ദ്രമോദി യുടെ യാത്രയുണ്ടാക്കിയത് നിർണ്ണായകമായ മാറ്റമാണെന്നും ബാംഗ്ലൂരിൽ ഇന്ത്യ-അമേരിക്ക ടെക് കോൺക്ലേവിൽ സംസാരിച്ച റാവിൻ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടേയും വ്യാപാരത്തിന്റേയും വർദ്ധന ഏക്കാലത്തേക്കാളും മികച്ച നിലയിലാണ്. 100 കോടിയിൽ നിന്ന് ആയിരം കോടിയിലേ ക്കാണ് പ്രതിവർഷ പങ്കാളിത്തം വർദ്ധിച്ചതെന്നും റാവിൻ പറഞ്ഞു. ഇന്ത്യ ഇന്ന് അമേരിക്കയുടെ ഏറ്റവും വിശ്വസ്തരും വലുതുമായ വ്യാപാര -കയറ്റുമതി പങ്കാളിയാണ്. അമേരിക്കൻ കമ്പനികൾ നടത്തുന്ന നിക്ഷേപം ഇന്ത്യയുടെ വ്യാവസായിക സാമ്പത്തിക വളർച്ചയ്‌ക്ക് വലിയ സഹായമാണ് നൽകിക്കൊണ്ടിരിക്കുന്നത്.
ഇന്തോ-പസഫിക് മേഖലയിലെ വ്യാപാര-വാണിജ്യ പങ്കാളിത്തവും മറ്റ് രാജ്യങ്ങളുമായി ഇന്ത്യക്കുള്ള ബന്ധവും അമേരിക്കയേയും ഏറെ സഹായിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി വിദേശകാര്യ ഉദ്യോഗസ്ഥരാണ് ഇരുരാജ്യങ്ങളിലും യാത്രചെയ്ത് ബന്ധം കരുത്തുറ്റതാക്കിയത്. സെപ്തംബറിൽ നരേന്ദ്രമോദി ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ച ഏറെ നിർ്ണ്ണായകമായെന്നും റാവിൻ പറഞ്ഞു.
Comments