മണ്ണാർക്കാട്; വീടിനകത്തിരുന്ന് ടിവി കാണുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാർക്കാട് കണ്ടമംഗലം സ്വദേശികളായ പുതുപ്പറമ്പിൽ ചിന്നമ്മ , ലാലു ജോർജ് എന്നിവർക്ക് നേരെയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയോടെയാണ് സംഭവം, വീടിനുള്ളിൽ ടിവി കണ്ടിരിക്കുകയായിരുന്നു പുതുപ്പറമ്പിൽ ചിന്നമ്മ പെട്ടെന്നാണ് കാട്ടുപന്നി പാഞ്ഞടുത്തത്. തുടർന്ന് ഇവരെ കുത്തി വീഴ്‌ത്തുകയായിരുന്നു. പിന്നീട് പുറത്തു കടന്ന പന്നി വീടിന് സമീപത്ത് നിന്ന ലാലു ജോർജിനെയും ആക്രമിച്ചു. പട്ടാപകൽ വീടുകയറിയുള്ള കാട്ടു പന്നിയുടെ ആക്രമണത്തിൽ നാട്ടുകാർ ആശങ്കയിലാണ്
കാട്ടു പന്നി ഉൾപ്പെടെ പ്രദേശത്തെ വന്യജീവി ശല്യം തടയുന്നതിന് വനംവകുപ്പ് കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്‌ച്ച പാലക്കാട് അയിലൂരിൽ റബ്ബർ ടാപ്പിങ് തൊഴിലാളി കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് വലിയ പ്രതിഷേധങ്ങളായിരുന്നു അന്ന് ഉയർന്നത്.
Comments