ന്യൂഡൽഹി: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും താൻ വിരമിക്കാനുദ്ദേശിച്ചിട്ടില്ലെന്ന് വെസ്റ്റിൻ ഡ്യൻ ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ. ലോക ടി20യിൽ വെച്ചാണ് ഡെയിൻ ബ്രാവോയ്‌ക്കൊപ്പം ക്രിസ് ഗെയിലും ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നുവെന്ന വാർത്ത പരന്നത്. 2012ലും 16ലും രണ്ടു തവണ ടി20 ലോകകിരീടം ചൂടിയ കരീബിയൻ നിര ഇത്തവണ സെമിയിൽ പോലുമെ ത്താതെ പുറത്താവുകയായിരുന്നു.
ലോക ടി20യിൽ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ അവസാന മത്സരത്തിന് ഓസ്‌ട്രേലിയക്കെതിരെ ബാറ്റിംഗിനിറങ്ങിയ ക്രിസ് ഗെയിലിനെ ടീമംഗങ്ങൾ നിരന്നു നിന്നാണ് കളക്കളത്തിലേക്ക് ഇറക്കിയത്. സാധാരണ ഗതിയിൽ കളിയിൽ നിന്നും വിരമിക്കുന്ന വേളയിലാണ് താരങ്ങളെ കയ്യടിച്ച് കളത്തിലേക്ക് ഇറക്കാറ്. ഡെയ്ൻ ബ്രോവോ മുന്നേ തന്നെ തന്റെ അവസാന മത്സര മാണിത് എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് താൻ വിരമിച്ചിട്ടില്ലെന്നും ജമൈക്ക യിൽ ഗെയിൽ വ്യക്തമാക്കിയത്. താനിനി അടുത്ത ലോകകപ്പിൽ കളിക്കില്ലായിരിക്കാം. തീരുമാനി ക്കേണ്ടതും ടീം മാനേജ്മെന്റാണ്. എന്നാൽ കളി നിർത്താൻ തീരുമാനിച്ചിട്ടില്ലെന്നും ഗെയിൽ പറഞ്ഞു.
22 വർഷമായി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർതാരമാണ് ക്രിസ് ഗെയിൽ. പ്രാദേശിക ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് തന്നെ മുപ്പതുവർഷമായി. രാജ്യത്തി നായി 79 ടി20യും 103 ടെസ്റ്റുകളും 301 ഏകദിനങ്ങളുമാണ് ഗെയിൽ ഇതുവരെ കളിച്ചത്. ഐ.പി.എല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടിയും പാകിസ്താൻ ലീഗിൽ കറാച്ചി കിംഗ്‌സിനായും ബിഗ്ബാഷ് ലീഗിൽ മെൽബൺ രെനെഗേഡിലും ഒരേ സമയം കളിക്കുന്ന താരമാണ് ഗെയിൽ.
ലോക ക്രിക്കറ്റിൽ ടി20യിൽ തങ്ങളുടെ പ്രതാപകാലത്തെ പ്രകടനം ആവർത്തിച്ചാണ് കരീബി യൻ നിര നിറഞ്ഞു നിന്നത്. എന്നാൽ ഇത്തവണ ദുബായിൽ സീനിയർ താരങ്ങളടക്കം ഫോമി ലെത്താതിരുന്നതിൽ കടുത്ത വിമർശനമാണ് ഉയർന്നത്. നായകസ്ഥാനം ഏറ്റെടുത്ത കീറോൺ പൊള്ളാർഡിനും തന്റെ പതിവ് ഫോം വീണ്ടെടുക്കാനാകാതിരുന്നതും വിൻഡീ സിന് വിനയായി.
Comments