ന്യൂഡൽഹി: കേരളത്തിലെ ജിഹാദി ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലും പ്രതിഷേധം. പാലക്കാട് ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖിന്റെ കൊലപാതകത്തോടനുബന്ധിച്ചാണ് പ്രതിഷേധ പ്രകടനം നടന്നത്. ഡൽഹി കേരള ഹൗസിനു മുൻപിലായിരുന്നു പ്രതിഷേധം. ഹിന്ദു ജാഗരൺ മഞ്ചാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ഭാര്യയുടെ കൺമുന്നിൽ വെച്ചാണ് ഇരുപത്തി എഴു വയസ്സ് മാത്രം പ്രായമുള്ള സഞ്ജിത്ത് എന്ന യുവാവിനെ എസ്ഡിപിഐ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കൊലാതകികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണ്ണറെ കണ്ടിരുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഉന്നത ഏജൻസികൾ അന്വേഷണം നടത്തണമെന്നമാണ് ബിജെപിയുടെ ആവശ്യം.
സഞ്ജിത്തിന്റെ കൊലപാതകക്കേസ് എൻഐഎ അന്വേഷിക്കണമെന്നും, പോപ്പുലർഫ്രണ്ട് എസ്ഡിപിഐ തുടങ്ങിയ ഭീകരസംഘടനകളെ നിരോധിക്കണമെന്നും ആർഎസ്എസ് അഖില ഭാരതീയ സഹസർകാര്യവാഹ് ഡോ.മൻമോഹൻ വൈദ്യയും ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാർ പോപ്പുലർ ഫ്രണ്ടിന്റെ ആസൂത്രിത കൊലപാതകങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ സിപിഎമ്മും ഇസ്ലാമിക ശക്തികളും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് മുൻകാല അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. സി.പി.എം സർക്കാരിന് അതിന് സാധിക്കില്ലെങ്കിൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അക്രമികൾക്ക് തീവ്രവാദ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കേസിൽ എൻഐഎ വിശദമായ അന്വേഷണം നടത്തണം. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ അന്വേഷണം നടത്തണം. നാട്ടിലെ സാമുദായിക ഐക്യവും സമാധാന അന്തരീക്ഷവും തകർക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയെ നിരോധിക്കണമെന്നും ഡോ.മൻമോഹൻ വൈദ്യ ആവശ്യപ്പെട്ടിരുന്നു.

















Comments