ആംസ്റ്റർഡാം: ആഗോളതലത്തിൽ ഹെറോയിൻ വ്യാപിപ്പിക്കാനൊരുങ്ങി താലിബാൻ ഭരണകൂടം. കാബൂൾ പിടിച്ചശേഷം സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഹെറോയിൻ വിപണി ഉപയോഗിക്കുന്നത്. ആഗോളമാർക്കറ്റിലേക്ക് എത്തിക്കാനുള്ള നടപടികളിൽ താലിബാന് എല്ലാ സഹായവും പാകിസ്താൻ നൽകുന്നുവെന്നാണ് അന്താരാഷ്‌ട്ര രഹസ്യാ ന്വേഷണ സംഘങ്ങൾ നൽകുന്ന വിവരം. മയക്കുമരുന്ന് ഭീകരതയാണ് ഇനി ലോകത്തെ കാത്തിരിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
ലോകത്തിലെ തന്നെ ഏറ്റവുമധികം ഓപ്പിയം എന്ന കറുപ്പ് ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. എന്നാൽ വിദേശരാജ്യങ്ങളിൽ കർശന നിയന്ത്രണങ്ങളോടെ മാത്രം എത്തിപ്പെട്ടിരുന്ന ഇത്തരം മയക്കുമരുന്നുകൾ ഭീകരസംഘങ്ങൾ വഴി ഇനി കൂടുതലായി വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഒപ്പിയത്തിലൂടെ ഹെറോയിൻ സംസ്‌ക്കരിച്ചെടുക്കുന്ന ലാബുകളെല്ലാം പ്രവർത്തിക്കുന്നത് പാകിസ്താനിലാണ്. യൂറോപ്പിലേക്ക് ഹെറോയിൻ എത്തിക്കുന്നത് പാകിസ്താനാണെന്നും ഇത് ആഗോളഭീകരരുടെ പ്രധാനവരുമാനമായി മാറുകയാണെന്നും അമേരിക്കയുടെ ഭീകരവിരുദ്ധ സുരക്ഷാ മേധാവി ജോൺ ഗോഡ്‌ഫ്രേ മുന്നറിയിപ്പുനൽകി.
ഭരണത്തിലേറിയപ്പോൾ അഫ്ഗാനിസ്ഥാൻ ഇനി ഒരിക്കലും മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന രാജ്യമായിരിക്കില്ലെന്ന് വക്താവ് സയ്ബുള്ള മുജാഹിദ്ദ് പറഞ്ഞത് പാഴ്വാക്കായിരി ക്കുകയാണ്. കടുത്ത സാമ്പത്തിക ബാദ്ധ്യത മറികടക്കാൻ മറ്റൊരുമാർഗ്ഗവുമില്ലെന്ന അവസ്ഥയിലാണ് താലിബാൻ മയക്കുമരുന്നിനെ ആശ്രയിക്കുന്നത്.
ലോകത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ അഫ്ഗാനും നട്ടം തിരിയുകയാണ്. തങ്ങളുടെ നാട്ടിലെ കർഷകർ നിരവധി പേർ കറുപ്പ് കൃഷിക്കാരാണ്. അവർക്ക് മറ്റൊരു കൃഷിയോ വരുമാനമോ നൽകാൻ നിലവിൽ തങ്ങൾക്കാവില്ല. ലോകരാജ്യങ്ങൾ ഒരു ബദൽ നിർദ്ദേശിച്ചാൽ കറുപ്പ് ഉൽപ്പാദനം നിർത്താനാകുമെന്നാണ് മുജാഹിദ് നൽകുന്ന വിശദീകരണം.
















Comments