തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരുടെ ഗുണ്ടായിസം വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. രോഗിയെയും കൂടെ വന്ന ബന്ധുവിനെയും കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ആശുപത്രിയിലെ 5 ഓളം സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് മർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. മെഡിക്കൽ കോളേജിലെ സൂപ്പർ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലായിരുന്നു സംഭവം. സംഘർഷം മൊബൈലിൽ പകർത്താൻ ശ്രമിച്ച വ്യക്തിയെയും ജീനക്കാർ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
അമ്മൂമ്മയ്‌ക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനെ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. തിരുവനന്തപുരം സ്വദേശി അരുൺ ദേവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സെക്യൂരിറ്റി സർവ്വീസ് സ്ഥാപനത്തിലെ ജീവനക്കാരാണിവർ. ആരോഗ്യവകുപ്പ് സംഭവത്തെക്കുറിച്ച് ആന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ11.30 ഓടെയാണ് സംഭവം നടക്കുന്നത്. വീട്ടിൽ നിന്നും മുത്തശ്ശിയ്‌ക്ക് കൊടുത്തയച്ച കഞ്ഞി വാങ്ങാൻ മുകളിലത്തെ നിലയിൽ നിന്നും താഴെയെത്തി മടങ്ങുമ്പോഴാണ് സംഭവം നടക്കുന്നത്. അരുണിനെ ഗേറ്റിൽ തടഞ്ഞു നിർത്തുകയും കൂട്ടം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു.
















Comments