പമ്പ: അയ്യപ്പന്മാർക്കായി അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് ഒരുക്കി ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. ഡോക്ടർ, നഴ്‌സ് എന്നിവരുടെ സേവനവും ലാബ്, ഐസിയു സംവിധാനവും ഈ ആംബുലൻസിൽ ഉണ്ട്.
എസ്ആർഎം ഗ്രൂപ്പിന്റെ അധീനതയിലുള്ള എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആണ് ആംബുലൻസ് സ്‌പോൺസർ ചെയ്തത്. ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് തമിഴ്‌നാട് ദേവസ്വം മന്ത്രി ടി.കെ. ശേഖർ ബാബു കഴിഞ്ഞ ദിവസം ചെന്നൈയിൽ നിർവഹിച്ചു.
ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ആരോഗ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ആംബുലൻസ് ഏർപ്പെടുത്തിയത്. ഈ മണ്ഡല മകരവിളക്ക് കാലത്ത് ഇരുപത്തിനാലു മണിക്കൂറും സേവന സജ്ജമായി ആംബുലൻസ് പമ്പയിൽ ഉണ്ടാകും.
ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്കായി ചെന്നൈ സ്വദേശിയായ സെന്തിൽ കുമാർ സ്പോൺസർ ചെയ്ത പത്ത് ബയോ ടോയ്‌ലെറ്റുകളും വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചു.
Comments