മൊഗാദിഷു : സൊമാലിയയിൽ മാദ്ധ്യമപ്രവർത്തകനെ ഇസ്ലാമിക ഭീകരർ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ അബ്ദിയാസിസ് മുഹമദ് ഗുലേദ് ആണ് കൊല്ലപ്പെട്ടത്. മൊഗാദിഷുവിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
ഇസ്ലാമിക ഭീകര സംഘടനയായ അൽ ഷബാബ് ആണ് ആക്രമണം നടത്തിയത്. ഉച്ചയ്‌ക്ക് ഓഫീസിന് സമീപമുള്ള ഭക്ഷണ ശാലയിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മാദ്ധ്യമപ്രവർത്തകന്റെ അടുത്തെത്തിയ ചാവേർ ഭീകരൻ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാദ്ധ്യമപ്രവർത്തകനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
രാജ്യത്ത് അടിക്കടി ഭീകരാക്രമണങ്ങൾ നടത്തുന്ന അൽ ഷബാബിന്റെ വിമർശകനാണ് ഗുലേദ്. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ ഷബാബ് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തെ സൊമാലിയൻ പ്രധാനമന്ത്രി മുഹമ്മദ് ഹുസ്സൈൻ റോബിൾ അപലപിച്ചു.
















Comments