മുണ്ടക്കയം: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനായ സുബൈറിന്റെ അറസ്റ്റ് നാട്ടുകാരെ ഞെട്ടിച്ചു. ലോക്കൽ പോലീസുപോലും അറിയാതെയാണ് പാലക്കാടുള്ള അന്വേഷണ സംഘം അറസ്ററ് നടത്തിയതെന്നാണ് സൂചന.
ശനിയാഴ്ച രാത്രിയോടെയാണ് മുണ്ടക്കയം ബിഎസ്എൻഎല്ലിനു എതിർവശത്തുള്ള കെട്ടിടം പോലീസ് വളഞ്ഞത്. പാലക്കാട് സ്വദേശി സുബൈർ, ഇയാളുടെ സുഹൃത്തുക്കളായ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാഖ് എന്നിവരെയാണ് ഈ കെട്ടിടത്തിൽ നിന്നും പോലീസ് പിടികൂടിയത്.
സുബൈർ മുണ്ടക്കയത്ത് എത്തിയിട്ട് നാലുമാസം മാത്രമെ ആയിട്ടുള്ളൂ. ഇവിടെ എത്തി ബേക്കറിയിൽ ജോലിക്ക് കയറുകയായിരുന്നു. എല്ലാവരോടും സൗമ്യമായി പെരുമാറി ഇരുട്ടിന്റെ മറവിൽ തീവ്രവാദ ആസൂത്രണമായിരുന്നു സുബൈറിന്റെ പദ്ധതിയെന്നത് നാട്ടുകാരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കൊലപാതകമുൾപ്പെടെ നടത്താനുള്ള ഗൂഢാലോചനയിൽ സുബൈർ പങ്കാളിയായിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കൊലപാതകം നടത്തിയ പ്രതികൾക്ക് ഒളിവിൽ താമസിക്കാനും സുബൈറാണ് സ്ഥലം തയ്യാറാക്കിയത്. എന്നാൽ സുബൈറിന്റെ അറസ്റ്റ് മുണ്ടക്കയത്തെ പ്രദേശവാസികളെ ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന സലാം, ഇസഹാഖ് എന്നിവർ ഒളിവിൽ താമസിക്കാനായി മുണ്ടക്കയത്ത് എത്തുകയായിരുന്നുവെന്നാണ് വിവരം. എറണാകുളത്തുനിന്നു വരുമ്പോൾ സലാം, ഇസ്ഹാഖ് എന്നിവർക്കൊപ്പം മറ്റൊരാൾകൂടി ഉണ്ടായിരുന്നതായും എന്നാൽ, ഇയാൾ പോലീസ് പിടിയിൽനിന്നു രക്ഷപ്പെട്ടതായും സൂചനകളുണ്ട്.
















Comments