വാർദ്ധക്യം കുട്ടിക്കാലത്തേയ്ക്കുള്ള തിരിഞ്ഞു നടത്തമെന്ന് പറയുന്നത് വെറുതെയല്ല. ഇതിനെ അന്വർത്ഥമാക്കുകയാണ് ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ. ധർമേന്ദ്രയും മകൻ സണ്ണി ഡിയോളും ഒന്നിച്ച് ഹിമാചൽപ്രദേശിലേയ്‌ക്ക് നടത്തിയ യാത്രക്കിടയിൽ പകർത്തിയ വീഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായത്.
ചെറിയ കുട്ടികളേപ്പോലെ മകന്റെ ശരീരത്തിലേയ്‌ക്ക് ചാഞ്ഞിരുന്നുകൊണ്ട് മണാലി താഴ്‌വരയുടെ സൗന്ദര്യം ആസ്വദിക്കുകയാണ് ഹിന്ദി സിനിമയിലെ സൂപ്പർ താരം. ‘ഹിമാചലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് എന്റെ പ്രിയപ്പെട്ട മകൻ എന്നെ ഒരു മനോഹരമായ ഒരു യാത്രയ്‌ക്ക് കൊണ്ടുപോയി, ഒരു സുന്ദരമായ അവധിക്കാലം’ എന്ന തലക്കെട്ടോടെ ധർമ്മേന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
വ്യക്തി ജീവിതത്തിലേയും സിനിമാ ജീവിതത്തിലെയും സുന്ദര നിമിഷങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന അപൂർവ്വം സെലിബ്രിറ്റികളിൽ ഒരാൾകൂടിയാണ് ധർമ്മേന്ദ്ര. ബോളിവുഡിന്റെ സുവർണകാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന 1980 – 1990 കളിൽ നിറസാന്നിദ്ധ്യമായിരുന്ന ധർമ്മേന്ദ്ര നായകനായും സഹനടനായും തിളങ്ങി. അമിതാ ബച്ചനോടൊപ്പം അഭിനയിച്ച സിനിമകൾ വമ്പൻ ഹിറ്റുകളായി. ബിജെപി രാഷ്‌ട്രീയത്തോട് എന്നും ചേർന്ന് നിൽക്കുന്ന താരകുടുംബമാണ് ധർമ്മേന്ദ്രയുടേത്. 2004 മുതൽ 2009 വരെ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.
My darling son , took me for a loving trip to our beautiful Himachal🍀🍀🍀🍀🍀🍀🍀A lovely holiday 🙏 pic.twitter.com/VsK7sKe3rz
— Dharmendra Deol (@aapkadharam) November 21, 2021
Comments