ന്യൂഡൽഹി: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തും.അമിത്ഷായുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം എൻ ഐ എ അന്വേഷിക്കണമെന്ന ആവശ്യം ആഭ്യന്തര മന്ത്രിയോട് നേരിട്ട് അറിയിക്കും.
കേരളത്തിൽ പിടിമുറുക്കുന്ന ഇസ്ലാമിക ഭീകര വാദവും ,പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യവും ചർച്ചാ വിഷയം ആവുമെന്നാണ് സൂചന .കേസ് എൻഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു. എന്നാൽ നേരിട്ട് കണ്ടു തന്നെ ഈ ആവശ്യം ഉന്നയിക്കാനാണ് കെ.സുരേന്ദ്രൻ ഡൽഹിയിലെത്തിയത്.
പാലക്കാട് തേനാരി മണ്ഡലം ആർ എസ് എസ് എസ് ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ അരുകൊലചെയ്തിട്ട് ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നു പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രതികൾക്ക് കേസുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും നടത്തിയിട്ടില്ല.
കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. ഇക്കാരണത്താലാണ് ഉന്നത തല അന്വേഷണം വേണമെന്ന് ബിജെപി ശക്തമായി ആവശ്യപ്പെടുന്നത്. ബിജെപിയുടെ പല മുതിർന്ന നേതാക്കൾക്കെതിരെയും പോപ്പുലർ ഫ്രണ്ട് വധ ഭീഷണി നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഈ ഭയാനകമായ സാഹചര്യങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിക്കുമെന്നാണ് സൂചന.
















Comments