പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാംപ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. രണ്ടു പ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യംചെയ്യും.
കേസിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ ഫോറൻസിക് പരിശോധയും ഇന്ന് നടത്തും. കരക്തക്കറയോ മുടിനാരിഴയോ ഉണ്ടോ എന്നും, വിരളടയാളങ്ങളുമാണ് സംഘം പരിശോധിക്കുന്നത്. കേസ് എൻഐഎ അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്ന് മാർച്ച് നടത്തും.
സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചിരുന്ന വാഹനം തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. വാഹനം പൊള്ളാച്ചിയിലാണ് ഉണ്ടായിരുന്നത്. പൊള്ളാച്ചി കുഞ്ചുപാളയത്തെ വാഹനങ്ങൾ പൊളിക്കുന്ന വർക്ക് ഷോപ്പിലാണ് കാർ വിറ്റത്.
കൃത്യമായ രീതിയിലുള്ള ആസൂത്രണം കൊലപാതകത്തിന്റെ പിന്നിലുണ്ടായിരുന്നു. പരിശീലനം നേടിയ കൊലയാളികളാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമാണ്. തെളിവു നശിപ്പിക്കുന്നതിന് വേണ്ടിയാണ് വാഹനം പൊളിച്ചത്. അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോടിനടുത്താണ് ഈ നമ്പർ പ്ലേറ്റ് നിർമ്മിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
















Comments