കാൻപൂർ: ടി20 പരമ്പര ആധികാരികമായി നേടിയ ടീം ഇന്ത്യ ഇന്ന് ന്യൂസിലന്റിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്നു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിൽ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ അജിൻക്യാ രഹാനെയുടെ നേതൃത്വത്തിലാണ് ടീം ഇറങ്ങുന്നത്. സ്പിൻ ബൗളിംഗിന് അനുകൂലമായ പിച്ചിൽ ബാറ്റ്‌സ്മാന്മാരുടെ ക്ഷമയും പ്രധാന ഘടകമാകുമെന്നാണ് വിലയിരുത്തൽ.
ശ്രേയസ്സ് അയ്യരും സൂര്യകുമാർ യാദവും ആദ്യ ടെസ്റ്റിനിറങ്ങുന്ന മത്സരത്തിൽ രാഹുൽ ദ്രാവിഡെന്ന മികച്ച പരിശീലകന്റെ കീഴിൽ ആദ്യ പരമ്പര വിജയിച്ച് മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
കഴിഞ്ഞ തവണ ന്യൂസിലന്റുമായി ഇന്ത്യ ഏറ്റുമുട്ടിയപ്പോൽ 188 റൺസ് നേടിയ അജിൻക്യാ രഹാനെയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒപ്പറായി മായങ്ക് അഗർവാളും ശുഭ്മാൻ ഗില്ലിനുമാണ് സാദ്ധ്യത. രോഹിതും വിരാട് കോഹ് ലിയും ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഋഷഭ് പന്തിന് പകരം വൃദ്ധിമാൻസാഹയാണ് വിക്കറ്റ് കീപ്പർ. ബൗളിംഗിൽ അശ്വിനും രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും അടങ്ങുന്ന മൂന്ന് പേരെ സ്പിന്നർമാരായി ഇറക്കുമെന്നും സൂചനയുണ്ട്.
കിവീസിനായി നായകനായി കെയിൻ വില്യംസൺ തിരിച്ചുവരികയാണ്. ടോം ലഥാമും വിൽ യംഗും ഒപ്പൺ ചെയ്യും. ബാറ്റിംഗ് കരുത്തനായ റോസ് ടെയ്‌ലറും ടീമിനൊപ്പം ചേരുകയാണ്. ബൗളിംഗിൽ അജാസ് പട്ടേൽ കിവീസിന്റെ തുറുപ്പുചീട്ടാകുമെന്നാണ് പ്രതീക്ഷ. ഒപ്പം സീനിയർ താരമായ ടിം സൗത്തിയും മിച്ചൽ സാന്റ്‌നറും നീൽ വാഗ്നറും കരുത്തേകും.
















Comments