കാൻപൂർ : ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിലേക്ക്. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ്സ് അയ്യരുടെ പ്രകടനമികവിൽ ഇന്ത്യ 4ന് 218 എന്ന നിലയിലാണ്. 107 പന്തിൽ 58 റൺസുമായി ശ്രേയസ്സും 69 പന്തിൽ 31 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർ ശുഭ്മാൻ ഗില്ലാണ് ഇന്ന ആദ്യം 52 റൺസ് നേടി തിളങ്ങിയത്. മുൻ നിരയിൽ മായങ്ക്(13) പൂജാര(26), ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ(35) എന്നിവരും ഇന്ത്യൻ സ്‌കോർ ചലിപ്പിച്ചു. അഞ്ചാം വിക്കറ്റിൽ ശ്രേയസ്സും ജഡേജയും ചേർന്ന് 88 റൺസാണ് ഇതുവരെ ചേർത്തത്.
ന്യൂസിലന്റിനായി ജാമിസണാണ് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയത്. ടിം സൗത്തിക്ക് ഒരു വിക്കറ്റും ലഭിച്ചു.
Comments