കാൻപൂർ: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ബാറ്റിങ് പുനരാരംഭിച്ച് ഇന്ത്യ. അരങ്ങേറ്റ മത്സരത്തിൽ ശ്രേയസ് അയ്യരുടെ സെഞ്ച്വറിയാണ് ഇന്ത്യയ്‌ക്ക് നേട്ടമായത്. 162 പന്തുകളിൽ നിന്നാണ് താരം സെഞ്ച്വറി നേടിയത്. അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന 17ാം ഇന്ത്യൻ താരമാണ് ശ്രേയസ് അയ്യർ.
രണ്ടാം ദിനം മത്സരം ആരംഭിച്ചപ്പോൾ ശ്രേയസ് അയ്യരും ജഡേജയുമായിരുന്നു ക്രീസിൽ. എന്നാൽ, സൗത്തിയുടെ പന്തിൽ ജഡേജ പുറത്തായി. പകരം എത്തിയ വൃദ്ധിമാൻ സാഹയുടെ വിക്കറ്റും സൗത്തി നേടി. മത്സരം പുരോഗമിക്കുമ്പോൾ ശ്രേയസ് അയ്യരും(105) രവിചന്ദ്രൻ അശ്വിനുമാണ്(16)ക്രീസിലുള്ളത്.
ആദ്യ ദിനം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണെടുത്തത്.
Comments