ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ക്രിക്കറ്റ് ലോകം. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള താരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. ഈ ദിനം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് താരങ്ങൾ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരെ ഒരിക്കലും മറക്കില്ലെന്ന് വിരാട് കോഹ്ലി പറഞ്ഞു. ഈ ദിനവും മറക്കില്ല. ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം എന്നും തന്റെ പ്രാർത്ഥനയുണ്ടാകുമെന്നും വിരാട് കോഹ്ലി പറഞ്ഞു. ഇന്ത്യൻ സമൂഹമാദ്ധ്യമമായ കൂവിലൂടെയായിരുന്നു വിരാട് കോഹ്ലിയുടെ പ്രതികരണം.
അതികഠിനവും, ഹൃദയ ഭേദകവുമായ സമയത്തിലൂടെയായിരുന്നു നാം കടന്നു പോയതെന്ന് സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു. എന്നാൽ അന്ന് നാം കാണിച്ച മനോഭാവം നമ്മെ കൂടുതൽ കരുത്തുള്ളവരാക്കി. ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരജ്ഞലികൾ. നിങ്ങൾ എല്ലായ്‌പ്പോഴും തങ്ങളുടെ പ്രാർത്ഥനയിലുണ്ടാകുമെന്നും സച്ചിൻ പറഞ്ഞു.
ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥരോട് വളരയെധികം കടപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തെ കാക്കാൻ ജീവൻ ബലി നൽകിയവരാണ് ഇവർ. അജ്മൽ കസബിനെ ജീവനോടെ പിടിച്ച് ഹിന്ദു ഭീകരാക്രമണമാണ് ഇതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കൂടിയാണ് ഇവർ തകർത്തത്. ധീരനായകരെ വണങ്ങുന്നു. സത്യമേവ ജയതേ- സെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.
















Comments