പോർച്ചുഗലും ഇറ്റലിയും പ്ലേ ഓഫിൽ; ക്രിസ്റ്റ്യാനോയുടെ ടീമിനും ഇറ്റലിക്കും എന്തും സംഭവിക്കാം

Published by
Janam Web Desk

ലിസ്ബൺ: ഖത്തറില ലോകകപ്പിന്റെ തട്ടകത്തിലേക്ക് കായികരംഗത്തെ കരുത്തന്മാരിൽ ഇനി ഒരു രാജ്യത്തിന് മാത്രം സാദ്ധ്യത. ഗ്രൂപ്പ് ഘട്ടത്തിലെ പ്ലേഓഫിൽ ഇറ്റലി, പോർച്ചുഗൽ ടീമുകളിൽ ഒന്നുമാത്രമേ ഉണ്ടാകൂ എന്നുറപ്പായി.

പ്ലേ ഓഫിൽ ഇരു ടീമുകളും ഒരേ ഗ്രൂപ്പിലെത്തിയതാണ് വിനയായത്. ഗ്രൂപ്പ് ഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടേണ്ടിവരുമെന്ന നിലയ്‌ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ജയിക്കുന്ന ഒരു ടീം മാത്രമാണ് ലോകകപ്പിലേക്ക് യോഗ്യത നേടുകയുള്ളു. 36 വയസ്സിലെത്തി നിൽക്കുന്ന ക്രിസ്റ്റ്യാനോയ്‌ക്ക് ഇത്തവണ യോഗ്യത നേടാനായില്ലെങ്കിൽ ഇനിയൊരു ലോകകപ്പ് വേദി പ്രതീക്ഷിക്കാനുമാകില്ല.

പ്ലേ ഓഫിൽ പോർച്ചുഗൽ തുർക്കിയേയും ഇറ്റലി നോർത്ത് മാസിഡോണിയയേയും നേരിടും. പോർച്ചുഗലിനെതിരെ പ്ലേ ഓഫ് കളിക്കേണ്ടി വരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതി യില്ലെന്ന് ഇറ്റലിയുടെ പരിശീലകൻ റോബർട്ടോ മാൻചീനി പറഞ്ഞു. യോഗ്യതാ പോരാട്ടത്തിൽ സ്വിറ്റ്‌സർലൻഡിന് പിന്നിൽ രണ്ടാം സ്ഥാനത്തായതാണ് ഇറ്റലിക്ക് വിനയായത്. പോർച്ചുഗൽ സെർബിയയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെയാണ് പ്ലേ ഓഫ് കളിക്കേണ്ട സ്ഥിതിയിൽ എത്തിച്ചത്.

Share
Leave a Comment