മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സിയോട് പരാജയപ്പെട്ടത്. പരാജയത്തോടെ രാംഗിങ്ങിൽ ആറ് പോയിന്റോടെ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം നാലാമതായി. മുംബൈ ഏഴു പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തി.
മുംബൈയ്ക്കായി ഹോർഹെ ഡയസ് പെരേര (49-ാം മിനിറ്റ്), അപൂയ (66-ാം മിനിറ്റ്) എന്നിവർ ഗോളുകൾ നേടി. ഡാനിഷ് ഫറൂഖാണ് 57-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടിയത്. 24-ാം മിനിറ്റിലും 30-ാം മിനിറ്റിലും മുംബൈയുടെ ഗോൾ ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് തടുത്തു. ഹോർഹെ പെരേര 49 -ാം മിനിറ്റിൽ തൊടുത്ത ഷോട്ട് ആദ്യപകുതിയിൽ മുംബൈയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് പകരം വീട്ടി. സന്ദീപ് സിങ് നൽകിയ പാസ് പോസ്റ്റിനു മുന്നിൽനിന്ന് ഡാനിഷ് ഫറൂഖ് പിടിച്ചെടുത്തത് ഗോളാക്കുകയായിരുന്നു. ഇതോടെ സ്കോർ 1-1 ആയി. എന്നാൽ 66-ാം മിനിറ്റിൽ അപൂയ ലക്ഷ്യം കണ്ടതോടെ മുംബൈ വീണ്ടും മുന്നിലെത്തി. 75ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനായുള്ള അഡ്രിയൻ ലൂണയുടെ ക്വാമെ പെപ്രയുടെ ശ്രമവും ഫലം കണ്ടില്ല. അവസാന മിനിറ്റുവരെ മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്സ് പരിശ്രമിച്ചെങ്കിലും ഒന്നും ഗോളായില്ല.