ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നാളെ ലോക്സഭയിലെത്തും. പാർലമെന്റ് ശീതകാല സമ്മേളത്തിൽ അവതരിപ്പിക്കുന്ന ആദ്യ ബിൽ, നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾക്ക് തുടക്കമിടും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബിൽ അവതരിപ്പിക്കുന്നത്. ശീതകാല സമ്മേളത്തിന് മുന്നോടിയായി സ്പീക്കർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് നടക്കും.
ബിജെപി പാർലിമെന്ററി പാർട്ടി യോഗവും ഇന്ന് ചേരും. പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കും. സർക്കാർ അജണ്ടയിലുള്ള ക്രിപ്റ്റോകറൻസി, ഔദ്യോഗിക ഡിജിറ്റൽ കറൻസി ബില്ലിന്റെ നിയന്ത്രണവും ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. 26 പുതിയ ബില്ലുകളാണ് സർക്കാർ അവതരിപ്പിക്കുന്നത്.
അതേസമയം, മൻ കി ബാത്തിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചേക്കും. കാർഷിക നിമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാസാക്കാനുള്ള സാധ്യത തെളിഞ്ഞതോടെ പാർലമെന്റിലേയ്ക്ക് കർഷകർ നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചു.
Comments