തിരുവനന്തപുരം : ഹലാൽ ഭക്ഷണ സമ്പ്രദായത്തിനെതിരെ പ്രചാരണം ശക്തമാക്കി യുവമോർച്ച. ഹലാൽ സമ്പ്രദായത്തിനെതിരെ കേരളത്തിലുടനീളം യുവമോർച്ച മതരഹിത ഭക്ഷണ ശാലകൾ സംഘടിപ്പിക്കും. മതം ഇല്ലാത്ത വൃത്തിയുള്ള ഭക്ഷണം ആവശ്യപ്പെടുന്ന മതേതര സമൂഹത്തോടൊപ്പം നിലകൊള്ളുമെന്നും യുവമോർച്ച അറയിച്ചു.
#സേ നോ ടു ഹലാൽ എന്ന ഹാഷ്ടാഗോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് യുവമോർച്ച മതരഹിത ഭക്ഷണ ശാലകൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചത്. നേരത്തെ ഹലാൽ ഭക്ഷണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് പരിപാടി നടത്തിയിരുന്നു. ഇതിന് ശക്തമായ മറുപടി നൽകുകയാണ് മതേതര ഭക്ഷണ ശാലകൾ സംഘടിപ്പിക്കുന്നതിലൂടെ യുവമോർച്ച ലക്ഷ്യമിടുന്നത്. നേരത്തെ പാലക്കാട് ജില്ലയിൽ യുവമോർച്ച മതരഹിത ഭക്ഷണ ശാല സംഘടിപ്പിച്ചിരുന്നു.
അതേസമയം സേ നോ ടു ഹലാൽ എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് ഹലാൽ ഭക്ഷണത്തോട് എതിർപ്പ് പ്രകടിപ്പിച്ച് സേ നോ ടു ഹലാൽ എന്ന ഹാഷ്ടാഗോടെ രംഗത്ത് വന്നിരിക്കുന്നത്. യുവമോർച്ചയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും സേ നോ ടു ഹലാൽ ഹാഷ്ടാഗുകൾ നിറഞ്ഞിട്ടുണ്ട്.
Comments