ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,774 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 9,481 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,05,691 ആയി കുറഞ്ഞു. 98.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 621 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,68,554 ആയി. കഴിഞ്ഞ ദിവസങ്ങളിലെക്കാൾ മരണനിരക്കിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.39 കോടി ജനങ്ങളും രോഗമുക്തരായി.
ഇതുവരെ 121.98 കോടി ആളുകൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ വകഭേദം ‘ഒമിക്രോൺ’ ലോകത്ത് ആശങ്ക ശ്രഷ്ടിക്കുന്ന സാഹചര്യത്തിൽ ഏവരും ജാഗ്രത കൈവിടാത്തെ പ്രതിരോധം തുടരണമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Comments