വാഷിംഗ്ടൺ: ഒരു വ്യക്തി സ്വന്തം കഴിവും സമയവും ഉപയോഗിച്ച് നിർമ്മിച്ച ഒരു സൃഷ്ടിയിന്മേൽ ആ വ്യക്തിക്ക് ലഭിക്കുന്ന അവകാശമാണ് പകർപ്പവകാശം അഥവാ കോപ്പി റൈറ്റ്. ഇപ്പോഴിതാ മനുഷ്യ മുഖത്തിന്റെ കോപ്പി റൈറ്റ് റോബോട്ടിന് വേണ്ടി ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് അമേരിക്കൻ കമ്പനി. നിങ്ങളുടെ മുഖത്തിന്റെ ആജീവനാന്ത റൈറ്റ്‌സ് അവർക്ക് നൽകുകയാണെങ്കിൽ രണ്ട് ലക്ഷം ഡോളറാണ്( ഒന്നരക്കോടിയോളം രൂപ) അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്.
അമേരിക്ക അസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തരായ റോബോട്ട് നിർമ്മാതാക്കളാണ് വിചിത്ര ഓഫറുമായി എത്തിയിരിക്കുന്നത്. ‘ദയാശീലനും സത്ഗുണ സമ്പന്നനുമായ’ മുഖമാണ് തങ്ങൾക്ക് വേണ്ടതെന്നും കമ്പനി പറയുന്നു. ആജീവനാന്തകാലം ആ മുഖത്തിന്റെ അവകാശം കമ്പനിയ്‌ക്ക് ആയിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായഭേദമന്യേ അതിനായി അപേക്ഷിക്കാം.
പ്രൊമോബോട്ട് എന്ന റോബോട്ടിക്‌സ് കമ്പനി അവരുടെ ഹ്യൂമനോയിഡ് അസിസ്റ്റന്റിന് വേണ്ടിയാണ് ഒരു മുഖത്തെ തേടുന്നത്. ഹോട്ടലുകളിലും ഷോപ്പിംഗ് മാളുകളിലും ജോലി ചെയ്യുന്ന റോബോട്ടിനെയാണ് കമ്പനി നിർമ്മിക്കുന്നത്. 2023ഓടെ മാളുകളിലും ഹോട്ടലുകളിലും റോബോട്ടിനെ വിന്യസിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കമ്പനിയുടെ നിബന്ധനകൾ അംഗീകരിക്കുന്ന ആളുകളെ കാത്തിരിക്കുകയാണ് പ്രൊമോബോട്ട്.
ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് പേരുകേട്ട കമ്പനിയാണ് പ്രൊമോബോട്ട്. ഇതിനോടകം 43 രാജ്യങ്ങളിൽ പലമേഖലകളിലായി ഇവിടുന്നുള്ള ഹ്യൂമനോയിഡ് റോബോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ മനുഷ്യരുടെ മുഖം തേടുന്ന പുതിയ റോബോട്ടിനെ വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലുമുള്ള വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലുമാകും ഉപയോഗിക്കുക.
















Comments