കാൻപൂർ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലൻഡിന് ഏഴ് വിക്കറ്റ് നഷ്ടം. ടോം ബ്ലണ്ടറാണ് ഏറ്റവും ഒടുവിൽ പുറത്തയാത്. അശ്വിന്റെ പന്തിലാണ് ബ്ലണ്ടറിന് അടിതെറ്റിയത്.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ പന്തിൽ തന്നെ സോമർവില്ലെ പുറത്തായിരുന്നു. 36 റൺസെടുത്ത താരത്തെ ഉമേഷ് യാദവ് പുറത്താക്കി. സോമർവില്ലെയ്‌ക്ക് പകരം ക്രീസിലെത്തിയ കെയ്ൻ വില്യംസണും ടോം ലാഥവും ചേർന്ന് ന്യൂസിലൻഡിനെ 100 കടത്തി. എന്നാൽ അർധസെഞ്ച്വറി നേടിയ ലാഥത്തെ അശ്വൻ പുറത്താക്കി.
ലാഥത്തിന് പകരക്കാരനായി എത്തിയ റോസ് ടെയ്‌ലർക്കും അധികം പിടിച്ചു നിൽക്കാനായില്ല. 24 പന്തിൽ നിന്നും രണ്ട് റൺസെടുത്ത ടെയ്‌ലറുടെ വിക്കറ്റ് ജഡേജ നേടി. പിന്നാലെ എത്തിയ ഹെൻട്രി നിക്കോൾസനെ അക്‌സർ പട്ടേൽ പുറത്താക്കി. അടുത്തത് കിവീസ് നായകൻ കെയ്ൻ വില്യംസണിന്റെ ഊഴമായിരുന്നു. ജഡേജയുടെ പന്തിൽ വില്യംസണും പുറത്തായതോടെ ന്യൂസിലൻഡ് തോൽവി നേരിടുകയാണ്.
മത്സരം പുരോഗമിക്കുമ്പോൾ ന്യൂസിലൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 143 എന്ന നിലയിലാണ്. കൈൽ ജെമിസണും(1) രചിൻ രവീന്ദ്രയുമാണ്(10) ഇപ്പോൾ ക്രീസിലുള്ളത്.
Comments