ന്യൂഡൽഹി : വനിതാ എം പി മാർക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ശശി തരൂർ എം പി . ആറ് വനിതാ പാർലമെന്റ് അംഗങ്ങൾക്കൊപ്പമുള്ള ചിത്രമാണ് ശശി തരൂർ ട്വിറ്ററിൽ പങ്ക് വച്ചത് . ‘ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന് , ഇന്ന് രാവിലെ എന്റെ ആറ് സഹ എംപിമാർക്കൊപ്പം’ എന്ന കുറിപ്പോടെയാണ് ഫോട്ടോ ട്വീറ്റ് ചെയ്തത്.
എം പിമാരായ നുസ്രത്ത് ജഹാൻ, മിമി ചക്രവർത്തി, അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗർ, സുപ്രിയ സുലെ, ജ്യോതിമണി, തമിഴാച്ചി തങ്കപാണ്ഡ്യ എന്നിവരാണ് തരൂരിനൊപ്പം ചിത്രത്തിന് പോസ് ചെയ്തത്.
അതേസമയം പാർലമെന്റിലെ സ്ത്രീപങ്കാളിത്തം കുറച്ച് കാണിക്കുകയാണ് ഈ ചിത്രമെന്ന് വിമർശനമുയർന്നതോടെ മാപ്പ് പറഞ്ഞ് ശശി തരൂർ രംഗത്തെത്തി . സെൽഫി എടുത്തത് തമാശയ്‌ക്കാണെന്നും , വനിതാ എംപിമാരാണ് ഇതിന് മുൻ കൈ എടുത്തതെന്നും ,അവരാണ് തന്നോട് ഇത് ട്വീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും ശശി തരൂർ മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. . ‘ ചിലർക്ക് വിഷമം തോന്നിയതിൽ ഖേദമുണ്ട്, പക്ഷേ ഇതിൽ ഞാൻ സന്തോഷവാനാണ് ഇത് ജോലിസ്ഥലത്തെ സൗഹൃദ പ്രകടനമാണ്, അത്രയേയുള്ളൂ, ”തരൂർ പോസ്റ്റിൽ വ്യക്തമാക്കി.
Comments