കെ കരുണാകരനറെ പേരിൽ തട്ടിക്കൂട്ട് ട്രസ്റ്റ് ഉണ്ടാക്കി കെ സുധാകരൻ കോടികൾ പിരിച്ചതായും കെപിസിസി പ്രസിഡന്റാവാൻ സുധാകരൻ യോഗ്യനല്ലെന്നും മമ്പറം ദിവാകരൻ.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചു ദിവാകരനെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കിയതോടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശങ്ങളുമായി ദിവാകരൻ രംഗത്തെത്തുന്നത്.
സുധാകരൻ കെ പി സി സി പ്രസിഡന്റാവാതിരിക്കാൻ താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരൻ കെപിസിസി ജനറൽ സിക്രട്ടറി ആയതിനു ശേഷം തന്നെയാണ് ആദ്യം ലക്ഷ്യമിട്ടത്.
താൻ വായ തുറന്നാൽ പലതും വിളിച്ചു പറയുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി
ഇന്ന് കാണുന്ന രീതിയിൽ ഇന്ദിരാഗാന്ധി ആശുപത്രിയെ വളർത്തി എടുത്തത് തന്റെ അദ്ധ്വാനമാണ്,1969മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് താൻ.
ആശുപത്രിയേ തകർക്കാൻ ശ്രമിച്ചവരാണ് തനിക്കെതിരെ തിരിയുന്നത്.കണ്ണൂർ ഡിസിസി ഓഫീസിനു വേണ്ടി താൻ ലക്ഷങ്ങൾ നൽകിയിട്ടുണ്ട്.
ആ തന്നെ ഓഫീസിന്റെ ഉദ്ഘാടനത്തിന് പോലും വിളിച്ചില്ല.അദ്ദേഹം വ്യക്തമാക്കി
അതെ സമയം പാർട്ടിക്ക് നൽകിയ എല്ലാ ഉറപ്പുകളും ദിവാകരൻ ലംഘിച്ചുവെന്നും,ദിവാകരൻ പണം കൊണ്ട് പാർട്ടിയെ വെല്ലുവിളിക്കുകയാണെന്നും,പുറത്താക്കൽ ദിവാകരൻ ക്ഷണിച്ചു വരുത്തിയ നടപടിയെന്നുമായിരുന്നു കണ്ണൂർ ഡിസിസി അദ്ധ്യക്ഷൻ
മാർട്ടിൻ ജോർജിന്റെ പ്രതികരണം.
















Comments