ന്യൂഡൽഹി: കൊറോണ രണ്ടാം തരംഗത്തിന്റെ വ്യാപനം പതുക്കെ കുറയുന്ന സാഹചര്യത്തിലാണ് കൊറോണയുടെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. ഒമിക്രോണിന് ഉയർന്ന അപകട സാധ്യതയുണ്ടന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.വാക്‌സിനേഷന് ഒമിക്രോണിനെ പ്രതിരോധിക്കാനാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും പഠനം തുടരുകയാണ്. ഒമിക്രോണിനെ പറ്റി വ്യക്തമായി കാര്യങ്ങൾ മനസിലാകാത്ത സാഹചര്യത്തിൽ പ്രതിരോധവും ജാഗ്രതയുമാണ് വേണ്ടതെന്ന നിലപാടിലാണ് ലോകം മുഴുവൻ
അറിയാം ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ
ഒമിക്രോൺ ബാധിച്ച രോഗികൾ കടുത്ത ക്ഷീണം ,ഉയർന്ന നാഡീമിടിപ്പ് എന്നിവ കാണിക്കുന്നു. പ്രധാനമായും ചെറുപ്പക്കാരായ രോഗികളിലാണ് കടുത്ത ക്ഷീണം അനുഭവപ്പെടുന്നത്.
ഒമിക്രോൺ ബാധിച്ചവർക്ക് കൊറോണയ്‌ക്ക് സമാനമായി രുചി,മണം എന്നിവ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ട് കാണിക്കുന്നില്ല
ശരീരത്തിൽ ഓക്‌സിജന്റെ കുറവ് കാണിക്കുന്നില്ല.
പൊതുവെ ശരീരവേദന, തലവേദന, വരണ്ട ചുമ, തൊണ്ടയിൽ ബുദ്ധിമുട്ട് എന്നിവയുണ്ടാകുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ പുതിയ കണ്ടെത്തലുകൾ
നേരത്തെ കൊറോണ ബാധിച്ചവരെ ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത കൂടുതാലാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഡെൽറ്റ ഉൾപ്പെടെ മറ്റ് കൊറോണ വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോണിന്റെ വ്യാപനശേഷി അഥവാ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആർടി-പിസിആർ പരിശോധനയിലൂടെ പുതിയ വകഭേദത്തെ കണ്ടെത്താനാകും.
വാക്‌സിന് എത്രത്തോളം ഈ വകഭേദത്തെ തടയാനാകുമെന്ന് വിദഗ്ധരുടെ സഹായത്തോടെയുള്ള പരിശോധന തുടരുകയാണ്.
ഒമിക്രോൺ രോഗികളുടെ ആരോഗ്യനില കൂടുതൽ അപകടത്തിലാക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.
വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പ്രഹരശേഷി കൂടുതൽ
മറ്റ് കൊറോണ വകഭേദങ്ങളുടെ ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ ലക്ഷണങ്ങൾ ഇതുവരെ ഒമിക്രോൺ ബാധിതരിൽ കണ്ടെത്തിയിട്ടില്ല 5 പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയെന്നാണ്. എന്നാൽ ഇത് ഒമിക്രോൺ വകഭേദം കാരണമാണെന്ന് ഇപ്പോൾ പറയാനാവില്ല. ആകെ കൊറോണ രോഗികളുടെ എണ്ണം കൂടിയതും കാരണമാകാം.
















Comments