കൊച്ചി : അച്ഛന്റെ കുട്ടിക്കാലം മകൻ അഭിനയിക്കുക , പ്രണവ് മോഹൻലാലിന് ലഭിച്ച ഭാഗ്യങ്ങളിൽ ഒന്നാണത് . പ്രണവ് വളരെ നന്നായി തന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ടെന്നും, സിനിമ കാണുന്നവർക്കെല്ലാം പ്രണവിന്റെ പ്രകടനം ഇഷ്‌ടമാകുമെന്നും മോഹൻലാൽ സ്വകാര്യ വാർത്താ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു .
കൊച്ചു മരയ്‌ക്കാറെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു . രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട സിനിമ 110 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. തീർച്ചയായും മലയാളത്തിനും ഇന്ത്യൻ സിനിമയ്‌ക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ആയിരിക്കും മരക്കാർ. ഈ സിനിമ മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത് ഹൈദരാബാദ് ഫിലിം സിറ്റിയിലാണ്. മൂന്ന് കപ്പലുകൾ ഇതിനായി മാത്രം നിർമിച്ചുവെന്നും മോഹൻലാൽ പറഞ്ഞു
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്. മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്
Comments