തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും മികച്ച മഴയാണ് കേരളത്തിൽ ഈ വർഷം ലഭിച്ചത്. തുലാവർഷ പെയ്ത്ത് രണ്ട് മാസം പിന്നിടുമ്പോൾ, 984 മില്ലീമീറ്റർ മഴയാണ് ഇതുവരെ കേരളത്തിൽ ലഭിച്ചത്. അതായത്, ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള കണക്കെടുത്താൽ ഏകദേശം 115 ശതമാനം അധിക മഴയാണ് സംസ്ഥാനത്തിന് ലഭിച്ചത്.
കണുക്കൾ പ്രകാരം, 121 വർഷത്തിനിടെ ഏറ്റവും കൂടിയ മഴയാണ് 2021ൽ ലഭിച്ചത്. ഇതിന് മുൻപ് 2010ൽ ലഭിച്ചത് 822.9 മില്ലീമീറ്റർ മഴയാണ്. എന്നാൽ 2021 പഴയ റെക്കോർഡ് തകർത്തു. ജില്ല തിരിച്ചുള്ള കണക്ക് പ്രകാരം ഏറ്റവും അധികം മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. 1619 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. 554,6 മില്ലിമീറ്റർ മഴയാണ് വയനാടിന് ലഭിച്ചത്.
അതേസമയം, സംസ്ഥാനത്ത് തുലാവർഷ പെയ്ത്ത് കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. എന്നാൽ, മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Comments