ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് അലിഗഡ് മുസ്ലീം സർവ്വകലാശാല പിഎച്ച്ഡി ബിരുദം തിരിച്ചു ചോദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥി. വിദ്യാർത്ഥിയായ ഡാനിഷ് റഹീം ആണ് സർവ്വകലാശാലയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ ഡാനിഷ് പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി.
മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഡാനിഷ് പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ഇതിന് പിന്നാലെ ഭാഷാശാസ്ത്രത്തിൽ നേടിയ ബിരുദം തിരികെ നൽകാൻ സർവ്വകലാശാല ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡാനിഷ് പറയുന്നു. ഭാഷാശാസ്ത്രത്തിന് പകരം ലാംഗ്വേജ് ഇൻ അഡ്വർട്ടൈസിംഗ് ആൻഡ് മാർക്കറ്റിംഗ് (ലോം) കോഴ്‌സിൽ പിഎച്ച്ഡി നേടാനാണ് ഡാനിഷിനോട് സർവ്വകലാശാല നൽകിയിരിക്കുന്ന നിർദ്ദേശം.
സർവ്വകലാശാലയുടെ സംസ്‌കാരത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബിദരുദം തിരികെ ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിയെ പുകഴ്‌ത്തി സംസാരിച്ചതിൽ ഭാഷാശാസ്ത്രവകുപ്പ് മേധാവി ശാസിച്ചതായും ഡാനിഷ് ആരോപിക്കുന്നു. വലതുപക്ഷ രാഷ്‌ട്രീയം കൊണ്ടുനടക്കരുതെന്നും, ഇനി ഇത് ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു വകുപ്പ് മേധാവിയുടെ ശാസന.
അതേസമയം ഡാനിഷിന്റെ ആരോപണങ്ങളെ സർവ്വകലാശാല നിഷേധിച്ചു. തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഡാനിഷ് ഉന്നയിക്കുന്നതെന്നാണ് സർവ്വകലാശാല അധികൃതകർ നൽകുന്ന വിശദീകരണം.
Comments