പൊതുനിരത്തിൽ രാത്രി സ്ത്രീയേയും മകളേയും വളഞ്ഞിട്ട് ആക്രമിച്ചു; സി.സി.ടിവി ദൃശ്യങ്ങളിൽ ഞെട്ടി ഡൽഹി പോലീസ്

Published by
Janam Web Desk

ന്യൂഡൽഹി: രാത്രി പൊതുനിരത്തിൽ സ്ത്രീയേയും മകളേയും വളഞ്ഞിട്ടാക്രമിക്കുന്ന ദൃശ്യത്തിന് പുറകേ പാഞ്ഞ് പോലീസ്. ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിലാണ് നാലു അജ്ഞാതർ ഒരു സ്ത്രീയെ വളഞ്ഞിട്ട് ആക്രമിച്ചത്. വടികളുപയോഗിച്ച് അടിച്ചവശയാക്കുന്ന ദൃശ്യമാണ് പോലീസിനെ ഞെട്ടിച്ചത്.

പരിക്കേറ്റ സ്ത്രീ പോലീസിലെത്തി പരാതി നൽകിയതോടെയാണ് പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചത്. സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞാണ് പരാതി ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്. ഒരു റസിഡൻഷ്യൽ കോളനിയിൽ നടന്ന സംഭവത്തിൽ എന്തുകൊണ്ട് മാറ്റാരും ഇടപെട്ടില്ലെന്നതും പോലീസ് അന്വേഷിക്കുകയാണ്.

ആക്രമത്തിൽ പുരുഷന്മാർക്കൊപ്പം രണ്ടു സ്ത്രീകളും പങ്കെടുത്തുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആക്രമിച്ചതിൽ സ്ത്രീകൾക്കൊപ്പ മുണ്ടായിരുന്നത്  രണ്ട് ആൺകുട്ടികളാണെന്നും ഡിസിപി ഉഷ രംഗ്നാനി പറഞ്ഞു. സ്ത്രീകളായ രണ്ടുപേരെ അറസ്റ്റ് ചെയ്‌തെന്നും അവരെ റിമാന്റ് ചെയ്‌തെന്നും പോലീസ് അറിയിച്ചു.

Share
Leave a Comment