തിരുവനന്തപുരം : ഇസ്രായേലിലേക്കുള്ള യാത്രയ്‌ക്കിടെ ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾക്ക് രക്ഷകനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.
ടെല്‍ അവീവില്‍ ഇറങ്ങാനുള്ള ഗ്രീന്‍ എന്‍ട്രി പെര്‍മിറ്റ് ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ റദ്ദായതോടെയാണ് മലയാളികളായ അമ്പതിലധികം പേര്‍ ഡൽഹി വിമാനത്താവളത്തില്‍ കുടുങ്ങിയത് . കേണപേക്ഷിച്ചിട്ടും ഒന്നും ചെയ്യാനില്ലെന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ മറുപടി.
യാത്രാനുമതിക്കായി പലരും പല വഴി തേടുന്നതിനിടയിലാണ് യാത്രക്കാരിലൊരാളായ സൗമ്യ ഇടുക്കി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷിനോട് സഹായ അഭ്യര്‍ത്ഥന നടത്തിയത്. സുരേഷ് ഉടനെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ടു. പിന്നീട് കേന്ദ്രമന്ത്രി മുരളീധരനുമായി നേരിട്ട് സംസാരിക്കാനും ഇവർക്ക് കഴിഞ്ഞു.
തുടര്‍ന്ന് മന്ത്രി ഇസ്രായേലിലെ ഇന്ത്യന്‍ എംബസിയുടെയും, എയര്‍ ഇന്ത്യയുടെയും അധികൃതരുമായും, സംസാരിക്കുകയും എല്ലാ മലയാളികളെയും ടെല്‍ അവീവില്‍ എത്തിക്കുകയുമായിരുന്നു. ഇക്കാര്യം വ്യക്തമാക്കി മലയാളിയും ഇസ്രായേലില്‍ ഉദ്യോഗസ്ഥനുമായി റോബിന്‍സ് റോയിയാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് .മന്ത്രിയുടെ ഇടപെടല്‍ ഇല്ലാതിരുന്നെങ്കില്‍ എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഞങ്ങളെ വിളിക്കില്ലായിരുന്നുവെന്നും റോബിൻസ് കുറിച്ചു.
നവംബര്‍ 30, വൈകുംന്നേരം 6.30 ന് ഞങ്ങളെയും കൊണ്ട് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്നു. അത് ഞങ്ങളെല്ലാവരുടെയും ഭാവിയിലേക്കുള്ള പ്രയാണമായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു മന്ത്രി മുരളീധരന്റെ ഇടപെടല്‍ എന്നത് ഞങ്ങള്‍ പിന്നീടാണ് മനസ്സിലാക്കിയത്. സംഘര്‍ഷഭരിതമായ പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ പാര്‍ലമെന്റി കാര്യ സഹമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ ഇടപെടല്‍ എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് ഞങ്ങളറിയുന്നു. അതിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ – അദ്ദേഹം കുറിച്ചു.
















Comments