തിരുവനന്തപുരം: താലൂക്ക് ആശുപത്രിയിൽ കുട്ടികൾക്ക് ഇഞ്ചക്ഷൻ മാറി നൽകി. പതിനഞ്ചാം വയസിൽ എടുക്കുന്ന പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ എത്തിയ കുട്ടികൾക്ക് കൊറോണ വാക്‌സിനാണ് മാറി നൽകിയത്. കൊവിഷീൽഡ് വാക്‌സിനാണ് കുട്ടികൾക്ക് മാറി നൽകിയത്.ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര വീഴ്ച.രണ്ടു കുട്ടികൾക്കാണ് വാക്‌സിൻ മാറി നൽകിയത്.
അതേസമയം കുട്ടികൾ വാക്‌സിനേഷൻ സ്ഥലം മാറിയെത്തിയതാണ് വീഴ്ച സംഭവിക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
മറ്റൊരു കുട്ടിക്കൊപ്പം രക്തപരിശോധനയ്‌ക്ക് എത്തിയതായിരുന്നു കുട്ടികൾ. തുടർന്ന് പതിനഞ്ചാം വയസിലെ കുത്തിവെയ്പ്പ് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന ഭാഗത്തേക്ക് കുട്ടികളോട് ആവശ്യപ്പെടുകയും അവർ സ്ഥലം മാറി കൊറോണ വാക്‌സിൻ നൽകുന്നയിടത്ത് എത്തിയെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
കുത്തിവെപ്പ് എടുത്തതിനുശേഷം വീട്ടിലെത്തിയപ്പോൾ ആരോഗ്യ പ്രവർത്തകർ കുട്ടികളുടെ വീട്ടിൽ ഫോണിൽ വിളിച്ച് ഇഞ്ചക്ഷൻ മാറി എടുത്തിട്ടുണ്ട് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം എന്ന് അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
















Comments