മുംബൈ: ആലത്തൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തി. മുംബൈയിൽ നിന്നാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. പുതിയങ്കം ഭരതൻ നിവാസിൽ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകൾ സൂര്യ കൃഷ്ണയെ ആണ് കണ്ടെത്തിയത്. വിദ്യാർത്ഥിനിയെ ആലത്തൂരിലെത്തിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 30 മുതലാണ് കുട്ടിയെ കാണാതായത്. സൂര്യ ഗോവയിലും മുംബൈയിലും എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
സ്വന്തം മൊബൈൽ ഫോൺ, എ.ടി.എം കാർഡ് ഇതൊന്നും എടുക്കാതെയാണ് സൂര്യ നാടുവിട്ടത്. രണ്ട് ജോടി വസ്ത്രം മാത്രമാണ് ഇവർ അധികമായി വീട്ടിൽ നിന്നും എടുത്തത്. ആലത്തൂരിലെ ബുക് സ്റ്റാളിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സൂര്യ വീട് വിട്ട് ഇറങ്ങിയത്. ആലത്തൂരിലെ ഹാർഡ് വെയർ കടയിലെ ജീവനക്കാരനായ അച്ഛനോടും ഇവിടേക്ക് വരാൻ സൂര്യ നിർദ്ദേശിച്ചിരുന്നു. എന്നാൽ അച്ഛൻ ഏറെ നേരം കാത്തു നിന്നിട്ടും മകൾ എത്തിയില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
















Comments