കോട്ടയം: മൊബൈൽ ഫോൺ ഗെയിം കളിക്കാൻ നൽകാത്തതിനെ തുടർന്ന് 11 കാരൻ ആത്മഹത്യ ചെയ്തു. കോട്ടയം കുമ്മണ്ണൂരിൽ പാറയ്‌ക്കാട്ട് വീട്ടിൽ സിയോൺ രാജു ആണ് ആത്മഹത്യ ചെയ്തത്. ജനൽ കമ്പിയിൽ പുതപ്പ് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.
ഏറെനേരം ഗെയിം കളിച്ചപ്പോൾ അമ്മ ഫോൺ വാങ്ങി വെച്ചിരുന്നു. തുടർന്ന് മുറിയിൽ കയറി വാതിൽ അടച്ച കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പുറത്തേയ്‌ക്ക് കാണാതായതോടെയാണ് മുറി തുറന്ന് നോക്കിയത്. ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Comments