തിരുവനന്തപുരം: റിസോർട്ടിൽ ലഹരിപാർട്ടി പിടികൂടി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്. തിരുവനന്തപുരം വിഴിഞ്ഞത്തെ കാരക്കാത്ത് റിസോർട്ടിലാണ് ലഹരിപാർട്ടി നടന്നതായി കണ്ടെത്തിയത്. ഹാഷിഷ് ഓയിൽ, എംഡിഎംഎ, മറ്റ് ലഹരി വസ്തുക്കൾ എന്നിവ റിസോർട്ടിൽ നിന്നും കണ്ടെടുത്തു. സംഭവത്തിൽ നാല് പേർ പോലീസ് കസ്റ്റഡിയിലാണ്.
ശനിയാഴ്ച രാത്രി മുതൽ ആരംഭിച്ച പാർട്ടി ഇന്ന് ഉച്ചവരെ നീണ്ടുവെന്നും നിർവാണ എന്ന കൂട്ടായ്മയാണ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം. വിവരമറിഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ലഹരിപാർട്ടി നടക്കുന്നതായി കണ്ടതും നാല് പേരെ പിടികൂടിയതും. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്.
ഇവിടെ മുമ്പും ഇത്തരത്തിൽ പാർട്ടി നടന്നിരുന്നു. ഇത് സംബന്ധിച്ച പരാതികൾ ലഭിച്ച എക്‌സൈസ് അന്വേഷണവും ആരംഭിച്ചു. തുടർന്ന് ദിവസങ്ങളായി റിസോർട്ട് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടന്നതായി കണ്ടെത്തിയത്.
പുതുവർഷത്തോട് അനുബന്ധിച്ച് വിഴിഞ്ഞം, കോവളം മേഖലകളിലെ വിവിധയിടങ്ങളിൽ ലഹരി പാർട്ടി സംഘടിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന വ്യാപകമാക്കുമെന്ന് പോലീസ് അറിയിച്ചു.
















Comments