മുംബൈ: മഹാരാഷ്‌ട്രയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്‌ട്രയിൽ മാത്രം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ദക്ഷിണാഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 23 ആയി ഉയർന്നു.
ഇന്നലെ രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ മഹാരാഷ്‌ട്രയിൽ ഏഴ് പേർക്കും, ഡൽഹിയിൽ ഒരാൾക്കും ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്‌ട്രയിലെ ഡോംബിവിലി, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
















Comments