കാൻബെറ: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ആളുകളുടെ കഥകളും അവരുടെ രസകരവും അവിശ്വസനീയവുമായ റെക്കോർഡുകളും പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. അത്തരത്തിൽ ആരെയും വിസ്മയിപ്പിക്കുന്ന ഒരു റെക്കോർഡാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം വിട്ട പുരുഷൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്വദേശിയായ നെവില്ലി ഷാർപ്പ്.
ബ്രിട്ടീഷുകാരനായ പോൾ ഹുൻ 12 വർഷം മുൻപ് കുറിച്ച റെക്കോർഡാണ് നെവില്ലി തിരുത്തിയത്. ഇദ്ദേഹത്തിന്റെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെൽ ആണ് രേഖപ്പെടുത്തിയത്. പോൾ ഹുന്നിന്റേത് 109.9 ഡിസിബെൽ ആയിരുന്നു. ഹുന്നിന്റെ റെക്കോർഡ് നെവില്ലി തകർക്കുന്ന വീഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോർ്ഡ് ഔദ്യോഗിക പേജിൽ പങ്കുവെച്ചിട്ടുമുണ്ട്.
ഇലക്ട്രിക് ഡ്രില്ലിന്റെ ശബ്ദത്തെക്കാൾ കൂടുതൽ എന്നാണ് ഗിന്നസ് റെക്കോർഡ് നെവില്ലിയുടെ ശബ്ദത്തെ വിശേഷിപ്പിച്ചത്. ലോകറെക്കോർഡ് സ്വന്തമാക്കണമെന്ന ആഗ്രഹമാണ് ഇത്തരത്തിലൊരു ശ്രമം നടത്തിയതെന്ന് നെവില്ലി പറയുന്നു. ഇംഗ്ലീഷുകാരന്റെ പേരിലാണ് പത്ത് വർഷത്തിലധികമാണ് ഈ റെക്കോർഡ് എന്നതും ആഗ്രഹത്തിന്റെ ആവേശം കൂട്ടി.
തന്റെ സഹോദരിയിൽ നിന്നുമാണ് ആവശ്യാനുസരണം ഏമ്പക്കം വിടാൻ പഠിച്ചത്. 10 വർഷത്തിലധികമായി ഭാര്യ നൽകിയ പരിശീലനവും പ്രോത്സാഹനവും ഗിന്നസ് റെക്കോർഡിലേക്കുള്ള വഴി കൂടുതൽ സുതാര്യമാക്കിയെന്നും നെവില്ലി പറഞ്ഞു. അതേസമയം സ്ത്രീകളിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കമെന്ന റെക്കോർഡ് ഇറ്റാലിയൻ സ്വദേശി എലിസയുടെ പേരിലാണ്.
















Comments