തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർക്ക് അടുത്ത ജോലി ലഭിക്കുന്നതുവരെ പരമാവധി 6 മാസത്തെ ശമ്പളം നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തിന് ആറ് വയസ്സ് . 2016 ഡിസംബറിലായിരുന്നു പ്രവാസികൾക്ക് ആശ്വാസമായുള്ള പ്രഖ്യാപനം.പിണറായി വിജയൻ നടത്തിയ യുഎഇ സന്ദർശനത്തിനിടയിലായിരുന്നു ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത്.
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർക്ക് അടുത്ത ജോലി ലഭിക്കുന്നതു വരെ പരമാവധി 6 മാസത്തെ ശമ്പളം നൽകും,ജയിലിൽ കഴിയുന്ന മലയാളികൾക്ക് നിയമസഹായം നൽകാൻ അഭിഭാഷക പാനലിന്റെ സേവനം ലഭ്യമാക്കും,ഗൾഫിൽ വെച്ച് അസുഖം ബാധിച്ചവരെ അടിയന്തിര ചികിത്സക്കായി നാട്ടിലെത്തിക്കാൻ പ്രത്യേക സൗകര്യമേർപ്പെടുത്തും.
എന്നിങ്ങനെയായിരുന്നു പ്രഖ്യാപനം.ഇത് മുഖ്യമന്ത്രി തനറെ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിക്കുകയും ചെയ്തു.
എന്നാൽ വാഗ്ദാനം പതിവ് പോലെ ഫേസ്ബുക്ക് പോസ്റ്റിൽ ഒതുങ്ങി
പക്ഷെ ഓരോ വർഷവും പ്രവാസികൾ തന്നെ മുഖ്യമന്ത്രിയെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഓർമ്മപ്പെടുത്താറുണ്ട്.
ഇത്തവണയും പതിവ് തെറ്റിക്കാതെ ട്രോളുകൾ ഉയർന്ന് തുടങ്ങിയിട്ടുണ്ട് .
യുവജന സംഘടനാ നേതാക്കൾ അടക്കം നിരവധി പേരാണ് മുഖ്യമന്ത്രിയെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നത്.
.
Comments