കാസർകോട്: കാസര്‍കോടും മതവിദ്വേഷ പ്രചാരണം നടത്തി പോപ്പുലർ ഫ്രണ്ട്. കാസർകോട് കുമ്പള ഹയർ സെക്കൻഡറി സ്‌കൂളിലാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ‘ഐ ആം ബാബറി’ പ്രചാരണം നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്‌കൂൾ പരിസരത്തേക്ക് അനധികൃതമായി കയറിയാണ് കുട്ടികളെ ബാഡ്ജ് ധരിപ്പിച്ചത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപിയും എബിവിപിയും പോലീസിൽ പരാതി നൽകി. ആറാം തിയതിയാണ് ഈ സംഭവം നടന്നതെന്നാണ് വിവരം. എന്നാൽ അധികൃതർ ഈ വിഷയത്തിൽ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല,
കഴിഞ്ഞ ദിവസം കോട്ടാങ്ങൽ സെന്റ് ജോർജ്ജ് സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികളുടെ നെഞ്ചിലും ഞാൻ ബാബരി എന്നെഴുതിയ ബാഡ്ജ് ഭീഷണിപ്പെടുത്തി ധരിപ്പിച്ചിരുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കുട്ടികൾ സ്‌കൂളിൽ എത്തിയ ശേഷമാണ് അധികൃതർ വിവരം അറിയുന്നത്. ബാഡ്ജ് നീക്കം ചെയ്ത ശേഷമാണ് വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിച്ചത്. കുറ്റക്കാർക്കെതിരെ നടപടി എടുക്കാത്തതിൽ വിമർശനം കടുത്തതോടെയാണ് പോലീസും നടപടിയെടുക്കാൻ നിർബന്ധിതരായത്. സംഭവത്തിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചുങ്കപ്പാറ സ്വദേശി മുനീർ ഇബ്നു നസീർ, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
















Comments