ഇടുക്കി : ഗോത്ര മേഖലയിൽ ബി ജെ പിയുടെ ചിട്ടയായ പ്രവർത്തനം ലക്‌ഷ്യം കാണുന്നതിന്റെ തെളിവാണ് ഇടമലക്കുടിയിൽ നടന്ന ഉപ തിരഞ്ഞെടുപ്പ് വടക്കേ ഇടലിപ്പാറക്കുടി വാർഡ് സി പി എമ്മിന്റെ കയ്യിൽ നിന്നും ബി ജെ പി പിടിച്ചെടുത്തു .ഇതോടെ പഞ്ചായത്തിൽ ബി ജെ പി ക്ക് അഞ്ച് സീറ്റുകൾ ആയി സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി.ബി ജെ പി സ്ഥാനാർഥി ചിന്താമണിയാണ് സി പി എമ്മിന്റെ സിറ്റിംഗ് സീറ്റിൽ അട്ടിമറി വിജയം നേടിയത്
കൊടും വനത്തിന് നടുവിലുള്ള മുപ്പതോളം കുടികളിലായി മുതുവാന്‍ സമുദായത്തില്‍പെട്ട ഗോത്ര വർഗക്കാരാണ് താമസിക്കുന്നത്. വനവിഭവങ്ങളും കൃഷിയും ആണ് ഇവരുടെ പ്രധാന വരുമാന മാർഗം .
അടിസ്ഥാന വികസനം പോലുമില്ലാതെ ദുരിതമനുഭവിക്കുന്നവരാണ് ഇടമലക്കുടിക്കാർ . 2010 ൽ രൂപീകരിക്കപ്പെട്ട പഞ്ചായത്ത് ,ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സും 2015 ഇൽ സിപിഎമ്മും ഭരിച്ചു.
ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാതെ ഇടമലക്കുടിയിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ദുരിതം ജനം ടി വി വാർത്തയിലൂടെ പുറം ലോകം അറിഞ്ഞിരുന്നു . മതിയായ ഗതാഗത സൗകര്യം പോലുമില്ലാത്ത ഇടമലക്കുടിക്കാർക്ക് ശക്തമായ ഒരു മഴ വന്നാൽ പോലും പുറം ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെടും . ഇതിനു പുറമെയാണ് ആരോഗ്യ മേഖലയിലെ ദുരിതാവസ്ഥ . ഇതിനു പരിഹാരം ഉണ്ടാവണമെന്ന് കാലങ്ങളായി ഇടമലക്കുടിക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ, കോളനി വാസികളെ തിരിഞ്ഞു നോക്കുന്നല്ലെന്ന പരാതി ശക്തമാണ്
ബി ജെ പി -സംഘപരിവാർ സംഘടനകൾക്ക് ശക്തമായ സ്വാധീനം ഉള്ള പഞ്ചായത്താണ് ഇടമലക്കുടി . കഴിഞ്ഞ തവണ നിസ്സാര വോട്ടുകൾക്കാണ് പല വാർഡുകളും പാർട്ടിക്ക് കൈ വിട്ട് പോയത്. തെക്കേ ഇടലിപ്പാറക്കുടി ,
ആണ്ടവൻ കുടി , സൊസൈറ്റി കുടി , അമ്പലപ്പടി കുടി എന്നീ നാല് വാർഡുകൾ നിലവിൽ ബി ജെ പി യുടെ കൈവശം ആണ് . വടക്കേ ഇടലിപ്പാറകുടി നേടിയതോടെ ഭരണ കക്ഷിയായ കോൺഗ്രസ്സിന് ബി ജെ പി വൻ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത് .പഞ്ചായത്ത് ഭരണം പിടിക്കുന്നതോടെ കേന്ദ്ര സർക്കാർ പദ്ധതികളിലൂടെ വികസനം എന്നതാണ് പാർട്ടി ഇവിടെ ലക്ഷ്യമിടുന്നത്
ഗോത്ര വിഭാഗങ്ങൾ ബി ജെ പിക്കൊപ്പമല്ല എന്ന എതിർ വാദ മുഖങ്ങൾ പൊളിക്കുന്നത് കൂടിയാണ് ഗോത്ര വിഭാഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ബി ജെ പി യുടെ മുന്നേറ്റം
















Comments