ഇസ്ലാമാബാദ്: ഇന്ത്യയെ ഞെട്ടിച്ച ഹെലികോപ്ടർ അപകടത്തിൽ വിവാദ പ്രസ്താവനകളുമായി പാക് മതമൗലിക വാദികൾ. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത് ആഘോഷമാക്കുകയാണ് പാക് പ്രൊഫൈലുകളും വ്യാജ പ്രൊഫൈലുകളും. പാകിസ്താൻ സെന്യത്തിലെ മുൻ ജെന്റിൽമാൻ കേഡറ്റായിരുന്ന അബ്ദുൾ റഹിമാൻ തിവാനയാണ് വിവാദ പ്രസ്ഥാവനയുമായി രംഗത്തെത്തിയിരിക്കുന്നത്.ബിപിൻ റാവത്ത് കശ്മീരികളുടെ കശാപ്പുകാരനായിരുന്നന്നെും ഖുറാനിൽ നിരോധിച്ചിരിക്കുന്നതിനാൽ മുസ്ലീങ്ങൾക്കല്ലാത്തവർക്കായി നിത്യശാന്തി നേരരുതെന്ന് അബ്ദുൾ റഹിമാൻ പറഞ്ഞു.
പ്രിയപ്പെട്ട ദേശവാസികളേ, ഒരു രാജ്യത്തിന്റെ ആകസ്മികമായ നഷ്ടത്തിൽ ആഹ്ലാദിക്കരുത്, അത് മാന്യമായ ഒരു രാഷ്‌ട്രത്തിന് ചേര്ർന്നതല്ല, എന്നാൽ ഖുറാനിൽ നിരോധിച്ചിരിക്കുന്നതിനാൽ മുസ്ലീങ്ങൾക്കല്ലാത്തവർക്കായി ആർപിഐ പോലുള്ള വാക്കുകൾ ഉപയോഗിക്കരുത്. മാത്രമല്ല, ബിപിൻ റാവത്ത് കശ്മീരികളുടെ കശാപ്പുകാരനായിരുന്നു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക, മുസ്ലീമായി പ്രവർത്തിക്കുകയെന്നാണ് അബ്ദുൾ റഹിമാൻ ട്വീറ്റ് ചെയ്തത്.
സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നയിടത്തെല്ലാം സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് മതമൗലിക വാദികൾ രംഗത്തെത്തിയിരിക്കുന്നത്. റാവത്തിനെതിരായി വിദ്വേശ പ്രചാരണങ്ങളാണ് വ്യാജ പ്രൊഫൈലുകളിൽ നിന്നും വരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ദേശസ്‌നേഹികളിൽ നിന്നുണ്ടാകുന്നത്.
ഇന്ന് ഉച്ചയോടെ സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു.എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
















Comments