നാഗ്‌പൂർ : രാജ്യത്തിന് കനത്ത നഷ്ടമാണ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗമെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം. സൈനിക ചരിത്രത്തിൽ ധീരതയുടെ മാതൃകയായിരുന്നു അദ്ദേഹമെന്ന് ആർ.എസ്.എസ് സർകാര്യവാഹ് ദത്താത്രേയ ഹോസബാളെ പ്രസ്താവനയിൽ വ്യക്തമാക്കി.
സുരക്ഷ തന്ത്രജ്ഞനായ ബിപിൻ റാവത്തിന്റെ വിലമതിക്കാനാകാത്ത സേവനമാണ് രാജ്യത്തിന് നഷ്ടമായത്. യഥാർത്ഥ രാജ്യസ്നേഹിയും കഴിവുറ്റ നേതാവുമായിരുന്നു അദ്ദേഹം. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടേയും സഹപ്രവർത്തകരുടേയും നിര്യാണത്തിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രണാമമർപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ന് രാവിലെ കൂനൂരിൽ വെച്ചാണ് ജനറൽ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടർ അപകടത്തിൽ പെട്ടത്. റാവത്തിനൊപ്പമുണ്ടായിരുന്ന 12 പേർ അപകടത്തിൽ കൊല്ലപ്പെട്ടു.
















Comments