പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 37 കാരി അറസ്റ്റിൽ. മുളക്കൂഴ അങ്ങാടിക്കൽ തെക്ക് മുറിയിൽ പിരളശ്ശരി സ്വദേശിനി ഷീലയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷീലയെ റിമാൻഡ് ചെയ്തു.
മൂന്ന് കുട്ടികളാണ് ഷീലയ്‌ക്ക് ഉള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഷീലയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് ഭർത്താവ് നൽകിയ പരാതിയിയിൽ നടത്തിയ അന്വേഷണത്തിൽ കാമുകനൊപ്പം പോയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാമുകന്റെ വീട്ടിൽ നിന്നുമാണ് ഷീലയെ പിടികൂടിയത്.
വനിത എസ്‌ഐ അനില കുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.
Comments