ന്യൂയോർക്ക്: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത് ഇടക്കാലത്ത് ഏറെ ഗൗരവത്തോടെ ചർച്ചചെയ്ത രാസായുധ ആക്രമണ സാദ്ധ്യതകളെ ഇന്ത്യ ഇന്നലെ ഐക്യരാഷ്‌ട്ര സഭയിൽ ഉന്നയിച്ചത് യാദൃശ്ചികതയായി. ബിപിൻ റാവതിന്റെ അപകടം നടക്കുന്നതിന് മണിക്കൂറുകളുടെ ഇടവേളയിലാണ് ഇന്ത്യ യു.എന്നിൽ വിഷയം അവതരിപ്പിച്ചത്.
ഇന്ത്യൻ പ്രതിനിധി പ്രതീക് മാധുറാണ് ആഗോളതലത്തിൽ രാസായുധങ്ങൾ ഭീകരരുടെ കയ്യിലും എത്തുന്ന എന്ന സൂചനകളടങ്ങുന്ന വിഷയം ഏറെ ഗുരുതരമെന്ന് അറിയിച്ചത്. സിറിയയിൽ രാസായുധ പ്രയോഗം നടന്നതിന്റെ തെളിവുകൾ നിരത്തിയാണ് ഇന്ത്യ വിഷയം അവതരിപ്പിച്ചത്. ഭീകരരെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളും സംഘടനകളും വഴിയാണ് ഇത്തരം നീക്കം നടക്കുന്നതെന്നും ലോകരാജ്യങ്ങൾ കടുത്ത നടപടികൾ എടുക്കണമെന്നും പ്രതീക് പറഞ്ഞു.
ഇന്ത്യ കഴിഞ്ഞ ആഗസ്റ്റ് മാസം യു.എൻ രക്ഷാ സമിതി അദ്ധ്യക്ഷ സ്ഥാനത്തിരുന്നപ്പോഴാണ് ആഗോള ഭീകരതയെ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ചത്. ബിപിൻ റാവത് സൈനിക മേധാവി എന്ന നിലയിൽ നടത്തിയ നിരവധി ഇടപെടലുകളും പ്രതീക് ചൂണ്ടിക്കാട്ടി. ഇന്ത്യ എക്കാലത്തും മനുഷ്യത്വരഹിതമായ ഇത്തരം രാസായുധ നിർമ്മാണങ്ങൾക്കെതിരാണ്. ഇന്ന് ലോകത്തിൽ അത്തരം ഏത് ആയുധങ്ങളും നിർമ്മിക്കുന്നതും ഉപയോഗിക്കു ന്നതും സൂക്ഷിക്കുന്നതും വിൽപ്പന നടത്തുന്നതും ആരായാലും മുഖംനോക്കാതെ നടപടി സ്വീകരിക്കാനാകണമെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.
















Comments