ക്യാപ്റ്റൻ വരുൺ സിംഗിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച് രാജ്യം: വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്യാപ്റ്റൻ വരുൺ സിംഗിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച് രാജ്യം: വിദഗ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 02:38 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: സൈനിക ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ വിദഗ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലേക്ക് മാറ്റിയേക്കും. നിലവിൽ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലാണ് വരുൺ സിംഗ് ഉള്ളത്. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള വരുൺ സിംഗിനെ തിരികെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള പ്രയത്‌നത്തിലാണ് ഡോക്ടർമാരുടെ വിദഗ്ധ സംഘം. ആവശ്യമെങ്കിൽ അദ്ദേഹത്തെ ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.

വരുൺ സിംഗിന്റെ ചികിത്സയ്‌ക്ക് വേണ്ടി കോയമ്പത്തൂർ നിന്നും വിദഗ്ധ സംഘം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സയ്‌ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും തമിഴ്നാട് സർക്കാർ ഒരുക്കി. രാജ്യം ശൗര്യചക്ര നൽകി ആദരിച്ച ധീര സൈനികനാണ് വരുൺ സിംഗ്. അടിയന്തര സാഹചര്യത്തിൽ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ആയിരുന്നു അദ്ദേഹത്തിന് ശൗര്യ ചക്ര ബഹുമതി ലഭിച്ചത്.

അതേസമയം അപകടത്തിൽപ്പെട്ട വ്യോമസേന ഹെലികോപ്ടറിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. വെല്ലിംഗ്ടൺ എടിസിയുമായി സമ്പർക്കത്തിൽ എന്നായിരുന്നു ഏറ്റവും അവസാനം പൈലറ്റ് നൽകിയ സന്ദേശം. അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സ് അന്വേഷണ സംഘം കണ്ടെത്തി. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ബ്ലാക്ക് ബോക്‌സ് പരിശോധന സഹായിക്കും.

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്‌സ് നായ്ക് വിവേക് കുമാർ, ലാൻഡ്‌സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ക്യാപ്റ്റൻ വരുൺ സിംഗ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

Tags: BIPIN RAWAT
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies