ഛണ്ഡീഗഡ്: സംയുക്ത സമരസമിതി ഒരുവര്‍ഷത്തിലേറെയായി തുടരുന്ന കര്‍ഷകസമരം പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് നടപടി. ട്വിറ്ററിലാണ് ഖട്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാഴാഴ്ച രാവിലെയാണ് സമരസമിതി സമരം പിന്‍വലിച്ചത്. കര്‍ഷകര്‍ ആവശ്യപ്പെട്ട മൂന്നു നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം ഓദ്യോഗികമായി അറിയിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ഒരുവര്‍ഷമായി ഈ നിയമം നടപ്പാക്കിയിരുന്നില്ല.ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ആദ്യദിവസം തന്നെ നിമയം റദ്ദുചെയ്തിരുന്നു.
കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന് നിയമപരമായ ഉറപ്പും കേന്ദ്രം നല്‍കിയിട്ടുണ്ട്.
പരിഹരിക്കപ്പെടാതെ കിടക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കൃഷിവകുപ്പ് സെക്രട്ടറി സംയുക്തസമരസമിതിക്ക് കത്തുനല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ ഡല്‍ഹി രാജ്യാതിര്‍ത്തിയിലെ ദേശീയപാതയിലും മറ്റ് വിവിധ കേന്ദ്രങ്ങളിലും സമരം ചെയ്തകര്‍ഷകരോട് തിരിച്ചുപോകാനുംസമരസമിതി ആവശ്യപ്പെട്ടു. അതെ സമയം സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ആകസ്മികമരണം കാരണം കര്‍ഷകര്‍ നടത്താനിരുന്ന വിജയാഘോഷം മാറ്റിവച്ചു.
















Comments