ചുറ്റുമുള്ളതിനെ എല്ലാം അനുകമ്പോടെയും കൗതുകത്തോടെയും കാണുന്നവരാണ് കുഞ്ഞുങ്ങൾ. അവരുടെ സഹജീവി സ്‌നേഹവും ദയയും പലപ്പോഴും എല്ലാവർക്കുമൊരു മാതൃകയായി തീരാറുണ്ട്.സ്വാർത്ഥതയുടെ ഒരംശം പോലുമില്ലാതെ കുട്ടികൾ ചെയ്യുന്ന പ്രവർത്തികളോരോന്നും പലപ്പോഴും ചുറ്റുമുള്ളവരുടെ ഹൃദയത്തെ സ്പർശിക്കാറുണ്ട്.
അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ദാഹിച്ചു വലഞ്ഞു വന്ന ഒരു നായക്ക് വെള്ളം കുടിക്കാനായി ഹാൻഡ് പമ്പ് ഉപയോഗിക്കുന്നതാണ് വീഡിയോ. ശ്രമകരമായി ഹാൻഡ് പമ്പ് ഉപയോഗിക്കുന്നതും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വെള്ളം വരുന്നതും വീഡിയോയിൽ കാണാം.
വെള്ളം പുറത്തോട്ടൊഴുക്കിയതിന് ശേഷം അത് തെരുവുനായ കുടിക്കുന്നത് അത്മസംതൃപ്തിയോടെ നോക്കുന്ന കൊച്ചു കുട്ടിയുടെ ഓരോ നീക്കങ്ങളും ഏറെ കൗതുകവും സന്തോഷവുമുണ്ടാക്കുന്നു.
ഐപിഎസ് ഓഫീസർ ദീപാൻഷു കബ്രയാണ് ആരെയും മനം കുളിർപ്പിക്കുന്ന ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എത്ര ചെറുതാണെങ്കിലും, ആർക്കും കഴിയുന്നത്ര ആരെയെങ്കിലും സഹായിക്കാനാകും എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
कद कितना ही छोटा हो, हर कोई किसी की यथासंभव #Help कर सकता है.
Well done kid. God Bless you.VC- Social Media.#HelpChain #Kindness #BeingKind pic.twitter.com/yQu4k5jyh1
— Dipanshu Kabra (@ipskabra) December 7, 2021
14 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഇതിനോടകം തന്നെ നിരവധിപേരാണ് ഷെയർ ചെയ്തത്. വീഡിയോയെയും കുട്ടിയേയും പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തി. ലോകം മുഴുവൻ ഇങ്ങനെയായിരുന്നുവെങ്കിൽ എന്നാണ് ഒരാൾ വീഡിയോയ്‌ക്ക് താഴെ കുറിച്ചിരിക്കുന്നത്.മനുഷ്യത്വത്തിന് പ്രായം,ഉയരം തുടങ്ങിയ യാതൊന്നും തടസമല്ലന്ന് ഇത് തെളിയിച്ചിരിക്കുന്നു എന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം















Comments