അഹമ്മദാബാദ്: ഗുജറാത്തിലെ ഉമിയ മാതാ ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്ഷേത്രത്തിന്റെ ശിലാ സ്ഥാപനം അമിത് ഷാ നിർവ്വഹിച്ചു. ഈ പുണ്യപ്രവൃത്തിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഉമിയ മാതാ സംഘടനയിലെ ഓരോരുത്തരോടും നന്ദി അറിയിക്കുന്നതായി തറക്കല്ലിട്ട ശേഷം അമിത് ഷാ പറഞ്ഞു.
പട്ടേൽമാരുടെ കുലദൈവമായ ഉമിയ മാതാ ക്ഷേത്രം, ഉൻഝ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. തീർത്ഥാടന കേന്ദ്രമായും പട്ടേൽ സമുദായത്തിന്റെ വിശ്വാസ കേന്ദ്രമായുമാണ് ഉമിയ മാതാ ക്ഷേത്രത്തെ കണക്കാക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിൽ പാട്ടേൽദാർ സമുദായം വലിയ രീതിയിൽ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
1500 കോടി രൂപയാണ് ക്ഷേത്രത്തിന്റെ നിർമ്മാണ ചെലവ്. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം അഹമ്മദാബാദിലെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചടങ്ങിൽ പങ്കെടുത്തു. ശിലാസ്ഥാന ചടങ്ങിന് ശേഷം അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ റെയിൽവേ മേൽപ്പാലവും ജലവിതരണ സ്റ്റേഷനും അമിത് ഷാ ഉദ്ഘാടനം ചെയ്തു.
Comments